അങ്കമാലി: ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ആണ്ട് ശ്രാദ്ധത്തോടനുബന്ധിച്ച് ഇടവക സ്ഥാപകനായ ബാവായുടെ സ്മരണാര്‍ത്ഥം പൂതംകുറ്റി സെന്റ് മേരീസ് ഇടവക ബാവാ സ്മാരക എക്സലന്‍സ് അവാര്‍ഡ് ഒരു പതിറ്റാണ്ടോളമായി മരണാസന്നരായ രോഗികള്‍ക്ക് ആശ്വാസത്തിന്റെ സാന്ത്വന സ്പര്ശമേകികൊണ്ടിരിക്കുന്ന കരിയാട് ഗാര്ഡിയന് ഏയ്ഞ്ചല്‍ പീസ് മിഷന് സെന്ററിന് സമ്മാനിച്ചു.
പീസ് മിഷന് സെന്റര്‍ മാനേജര്‍ ഫാ. സാബു പാറയ്ക്കല്‍ പൂതംകുറ്റി പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ബെന്നി ബഹനാൻ എംപിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്ത, ഫാ. ഡോണ്‍ പോള്‍, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബീബിഷ്, ലാലി ആന്റു, കെ. എസ് മൈക്കിള്‍, ടി.എം. വര്‍ഗീസ്, എല്‍ദോസ് കരേടത്ത്, കെ. ടി. ഷാജി, പി.പി. എല്‍ദോ, ടി.എം. യാക്കോബ്, ബ്രയാന്‍ ബ്ലാസാദ് എന്നിവര്‍ പ്രസംഗിച്ചു.